കളിയുടെ ഇഞ്ചുറി ടൈമിൽ വിജയ ഗോൾ നേടിയപ്പോൾ റഫറി ആ ഗോൾ അനുവദിച്ചില്ല; തലക്ക് കൈ വെച്ച് എസി മിലാൻ താരങ്ങൾ.
സീരി എ മത്സരത്തിൽ സ്പെസിയയ്‌ക്കെതിരെ എസി മിലാൻ താരമായ റെബിക്കിനെ ഫൗൾ ചെയ്തതിന് റഫറി ഉടനടി ഫൗൾ വിളിച്ചു, ആ സമയത്ത് തന്നെ എസി മിലാൻ താരമായ മെസിയാസ് അത് ഗോൾ നേടിയിരുന്നു.
എന്നാൽ അത് ഗോളായി റഫറി കണക്കാക്കിയില്ല. അത് നോ ഗോൾ എന്ന് റഫറി പറഞ്ഞു.
ആ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ മിലാനെതിരെ ഞെട്ടിക്കുന്ന ജയമാണ് സ്പെസിയ നേടിയത്. കളിയുടെ അവസാന നിമിഷം മിലാനെതിരെ അവർ വിജയം നേടി. മിലാൻ നേടിയ ഗോൾ അനുവദിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. എന്നാൽ റഫറിയുടെ വിവാദമായ തീരുമാനം മിലാനെ തോൽപ്പിക്കുകയാണ് ചെയ്തത്.
ശരിക്കും അത്ഭുതകരമായ ഒരു ഡിസിഷൻ ആയിരുന്നു റഫറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അഡ്വാൻടേജ് ബോൾ എടുത്ത് ഗോൾ നേടിയപ്പോൾ ആയിരുന്നു റഫറിയുടെ ഈയൊരു തീരുമാനം.
വീഡിയോ ഇതാ..
The referee made a mistake 💯😱😳 pic.twitter.com/zKrO6gXFQ3
— FOOTBALL LOKAM (@footballlokam__) January 18, 2022