2021 കലണ്ടർ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും.

സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, മുഹമ്മദ് സലാ, ലെവൻഡോവ്‌സ്‌കി എന്നിവർ അന്തിമ മൂന്നിൽ എത്തിയിരുന്നു. അതിൽ ഏറ്റവും മികച്ച താരം ആരെന്ന് ഇന്നറിയാം.

ഇന്ത്യൻ സമയം രാത്രി 11:30നാണ് ഫിഫയുടെ അവാർഡ് ദാന ചടങ്ങ് ആരംഭിക്കുന്നത്. അത് മൊബൈൽ ഫോണിൽ നിങ്ങൾക്ക് തൽസമയം കാണാൻ കഴിയും. അതിന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇതാ അവസരം ഒരുക്കിയിരിക്കുന്നു..

ഇനി മികച്ച പുരുഷ താരം, മികച്ച ഗോൾകീപ്പർ, മികച്ച വനിതാ താരം, മികച്ച ഗോൾ, മികച്ച പരിശീലകൻ, മികച്ച ആരാധകർ, എന്നിങ്ങനെ ഒൻപതോളം അവാർഡുകൾ ഇന്ന് നൽകുന്നുണ്ട്.

•• നോമിനികൾ ••

1. മികച്ച ഫിഫ പുരുഷ താരം
• റോബർട്ട് ലെവൻഡോവ്സ്കി
• ലയണൽ മെസ്സി
• മുഹമ്മദ് സലാഹ്

2. മികച്ച ഫിഫ വനിതാ താരം
• ജെന്നിഫർ ഹെർമോസോ
• സാം കെർ
• അലക്സിയ പുട്ടെല്ലസ്

3. മികച്ച ഫിഫ പുരുഷ പരിശീലകൻ
• പെപ് ഗാർഡിയോള
• റോബർട്ടോ മാൻസിനി
• തോമസ് തുച്ചൽ

4. മികച്ച ഫിഫ വനിതാ പരിശീലകൻ
• ലൂയിസ് കോർട്ടെസ്
• എമ്മ ഹെയ്സ്
• സറീന വീഗ്മാൻ

5. ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഗോൾകീപ്പർ
• ജിയാൻലൂജി ഡോണാരുമ്മ
• എഡ്വാർഡ് മെൻഡി
• മാനുവൽ ന്യൂയർ

6. മികച്ച ഫിഫ വനിതാ ഗോൾകീപ്പർ
• ആൻ-കാട്രിൻ ബെർഗർ
• ക്രിസ്റ്റ്യൻ എൻഡ്ലർ
• സ്റ്റെഫാനി ലിൻ മേരി ലബ്ബെ

7. ഫിഫ ഫെയർ പ്ലേ അവാർഡ്
• ഡെൻമാർക്ക് ഫുട്ബോൾ ടീം/ഡാനിഷ് മെഡിക്കൽ ടീമും സ്റ്റാഫും
• ക്ലോഡിയോ റാനിയേരി
• സ്കോട്ട് ബ്രൗൺ

8. ഫിഫ പുഷ്കാസ് അവാർഡ്
• എറിക് ലമേല (അർജന്റീന) - ആഴ്സണൽ vs ടോട്ടൻഹാം ഹോട്സ്പർ (പ്രീമിയർ ലീഗ് മാർച്ച് 14, 2021)
• പാട്രിക് ഷിക്ക് (ചെക്ക് റിപ്പബ്ലിക്) - ചെക്ക് റിപ്പബ്ലിക് vs സ്കോട്ട്ലൻഡ് (യൂറോ 2020, ജൂൺ 14, 2021)
• മെഹ്ദി തരേമി (ഇറാൻ) - ചെൽസി vs എഫ്‌സി പോർട്ടോ (ചാമ്പ്യൻസ് ലീഗ് - ഏപ്രിൽ 13, 2021)

9. ഫിഫ ഫാൻ അവാർഡ്
• ഡെന്മാർക്ക് ആരാധകർ
•ജർമ്മൻ ആരാധകർ
• ഇമോജെൻ പാപ്വർത്ത്-ഹൈഡൽ

അവാർഡ് ദാന ചടങ്ങ് കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post