ലോക ഫുട്ബോളിൽ നിലവിൽ കളിക്കുന്നതിൽ ഏറ്റവും മികച്ച വലതു വിങ് ബാക്ക് ആരെന്ന് ചോദിച്ചാൽ ആദ്യം മനസ്സിലേക്ക് ഓടിവരുക മൊറോക്കോയുടെ പിഎസ്ജി താരം ഹകീമിയെ ആയിരിക്കും.

ആഫ്രിക്കൻ നേഷൻസ് കപ്പിൽ താരത്തിന്റെ ഗംഭീര മികവിൽ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മലാവിക്കെതിരെ കളിയുടെ 70 ആം മിനിറ്റിൽ വിജയ ഗോൾ നേടി. അതും ഗംഭീരമായ ഒരു ഫ്രീകിക്കിൽ.

ആ ഒരു ഫ്രീക്ക് മാത്രമാണ് എങ്കിൽ നമുക്ക് പറയാം,.. അത് ഭാഗ്യം ഉണ്ടാകാം എന്ന്.. എന്നാൽ അവിടെ നിങ്ങൾക്ക് തെറ്റി,..
ജനുവരി 19ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ 2-1 ന് മൊറോക്കോ തോറ്റു നിൽക്കുന്ന സമയത്ത് ഒരു സമനില എങ്കിലും അനിവാര്യമായ ഘട്ടത്തിൽ കളിയുടെ 54 ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അദ്ദേഹം ലക്ഷ്യത്തിൽ എത്തിച്ചു.

ഗാബോണിനെതിരെ 84 ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക്:

മലാവക്കെതിരെ കളിയുടെ 70 ആം മിനിറ്റിൽ നേടിയ വിജയ ഗോൾ:
Previous Post Next Post