ലെസ്റ്റർ സിറ്റിക്കെതിരെ ഇഞ്ചുറി ടൈമിന്റെ 97-ാം മിനിറ്റിൽ ഗോൾ നേടി ടോട്ടൻഹാമിന്റെ വീരനായകനായി ബെർഗ്വിജൻ.
മത്സരത്തിന്റെ 90 ആം മിനിട്ട് വരെ 2-1 ന് പിറകിൽ നിന്ന ടോട്ടനം, തോൽവി മണത്തതായിരുന്നു. എന്നാൽ, 5 മിനിറ്റിന്റെ ഇൻജുറി ടൈമിൽ കഥ ഒന്നാകെ മാറി. രണ്ട് എണ്ണം പറഞ്ഞ ഗോളുകൾ നേടി കൊണ്ട് ടോട്ടൻഹാമിന്റെ വിജയശിൽപിയായി ബെർഗ്വിജൻ മാറി.
വിജയഗോൾ നേടിയത് 90+7 ആം മിനിറ്റിൽ ആണ് എന്ന് ഓർക്കുക.. അതും എതിരാളികളുടെ മൈതാനത്ത്, അതെ ഇരട്ടി മധുരമായിരുന്നു അത്. പകരക്കാരന്റെ വേഷത്തിൽ വന്ന് രണ്ട് നിർണായക ഗോളുകൾ നേടി കൊണ്ട് ടീമിന്റെ വിജയ ശില്പിയായ ബെർഗ്വിജനാണ് ഇപ്പോൾ ഹീറോ. ആ ഗോളിന് വഴിവെച്ച ക്യാപ്റ്റൻ ഹാരി കെയ്നിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
90+7 ആം മിനിറ്റിൽ നേടിയ വിജയ ഗോൾ:
Incredible. Inconceivable.
— Tottenham Hotspur (@SpursOfficial) January 19, 2022
We have no words for this. pic.twitter.com/eQAUaKleRi