വുമൺസ് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇറാനോടൊപ്പം നേരിട്ടപ്പോൾ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.

നിരവധി അവസരങ്ങളാണ് അവർ തുലച്ചു കളഞ്ഞത് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. കാരണം, കളിയിലുടനീളം ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യക്കായി എങ്കിലും ഗോൾ മാത്രം നേടാൻ കഴിഞ്ഞില്ല. 24 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിനെ ലക്ഷ്യമാക്കി കൊണ്ട് അവർ തൊടുത്തത്. അതിൽ അഞ്ചെണ്ണം ഓൺ ടാർഗറ്റുമായിരുന്നു. ഷോട്ടുകളുടെ എണ്ണത്തിൽ ഇറാനേക്കാൾ രണ്ടിരട്ടി വരും ഇന്ത്യയുടേത് എന്നോർക്കുക.

അതിൽ എടുത്തു പറയേണ്ടത്, ഇന്ത്യക്ക് കിട്ടിയ ഒരു സുവർണാവസരം ആയിരുന്നു. ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് അതിസാഹസികമായി ഇറാൻ ഗോൾകീപ്പർ തട്ടിയകറ്റിയപ്പോൾ അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ആരാധകർ പോലും എഴുന്നേറ്റു നിന്നു കയ്യടിച്ചു പോയി.

100% ഗോളെന്നുറപ്പിച്ച ഷോട്ട് രക്ഷപ്പെടുത്തിയ ഇറാൻ ഗോൾ കീപ്പറുടെ ആ ഒരു പ്രകടനം ഇതാ:
Previous Post Next Post