ചൊവ്വാഴ്ച രാത്രി നടന്ന ടോട്ടൻഹാമും ചെൽസിയും തമ്മിലുള്ള ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് മത്സരത്തിന്റെ ആദ്യപാദ സെമിഫൈനലിനിടെ കയ് ഹവേർട്സിന് ഗുരുതരമായ രീതിയിൽ പരിക്ക് പറ്റി.
ആദ്യപകുതിയുടെ 34 ആം മിനിറ്റ് ആയിരുന്നു ഈയൊരു സംഭവം നടന്നത്. ചെൽസിയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയ സന്ദർഭത്തിനിടെയായിരുന്നു ഈയൊരു ഇൻസിഡൻന്റ് നടന്നത്. വലതുകൈയുടെ ചെറുവിരളിനായിരുന്നു അദ്ദേഹത്തിന് പരിക്ക് പറ്റിയത്. പിന്നീടദ്ദേഹം വേദനയോടെ മൈതാനത്തിന് പുറത്തേക്ക് പോവുകയായിരുന്നു.
രണ്ടാം ഗോളിന് വേണ്ടി തന്റെ സാന്നിധ്യമറിയിക്കാൻ പന്തലിലേക്ക് ഓടി അടുത്തപ്പോൾ ടോട്ടൻഹാം താരവുമായി കൂട്ടിയിടിച്ചു നിലത്ത് വീഴുകയായിരുന്നു, അതിനിടെ കൈ നിലത്ത് കുത്തുകയും ചെറുവിരൽ ഒടിയുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ: