ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഉഗ്രൻ പോരാട്ടം നടക്കും.
കരുത്തൻമാരായ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. ഇന്ത്യൻ സമയം രാത്രി 7:30 നാണ് മത്സരം ആരംഭിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതിസന്ധികൾക്ക് ശേഷമാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. അവരുടെ പ്രധാന താരങ്ങൾക്കും പരിശീലകർക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവർ കളിച്ചിരുന്നില്ല.
ആ മത്സരങ്ങൾ പിന്നീട് നടക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ ബംഗളൂരു എഫ്സിക്ക് എതിരായ മത്സരം കൂടുതൽ ആവേശകരമായിരിക്കും. ആരാധകരും ഏറെ ആകാംക്ഷയോടെയാണ് ഈ മത്സരത്തിനു വേണ്ടി കാത്തുനിൽക്കുന്നത്.