ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ഡിഗ്നെ ആസ്റ്റൻ വില്ലയിൽ എത്തിയത്.

ശനിയാഴ്ച നടന്ന എവർട്ടനുമായുള്ള മത്സരത്തിൽ വളരെ നാടകീയമായ സംഭവം അരങ്ങേറി. മുൻ എവർട്ടൻ താരമായ ഡിഗ്നെ അസിസ്റ്റിൽ നിന്നുമായിരുന്നു ആസ്റ്റൺ വില്ല ഗോൾ നേടിയത്. ആ ഒരു ഗോൾ സഹതാരങ്ങളോടൊപ്പം ആഘോഷിക്കുന്നതിനിടെ കുപ്പി കൊണ്ട് എവർട്ടൺ ആരാധകർ ഡിഗ്നെയെ എറിഞ്ഞു.

വേദനകൊണ്ടു പുളഞ്ഞ താരം പിന്നീട് കളി പുനരാരംഭിക്കാൻ തയ്യാറായി. മത്സരത്തിൽ ആസ്റ്റൻ വില്ല ഏകപക്ഷീയമായ ഒരു ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു. തന്റെ മുൻ ക്ലബ്ബിലെ ആരാധകരിൽ നിന്നും വളരെ മോശമായ ഒരു അനുഭവമാണ് താരത്തിന് നേരിടേണ്ടിവന്നത്. മറ്റൊരു താരമായ മാറ്റി കാഷിനും പരുക്ക് പറ്റിയിരുന്നു.

ആ ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇതാ..
Everton 0 - 1 Aston Villa, Bottle thrown from crowd from rsoccermirrors
Previous Post Next Post