എഫ്എ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂളിന്റെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ വിജയം കളഞ്ഞുകുളിച്ച ആതിഥേയർ.

മത്സരത്തിന്റെ 90 ആം മിനിറ്റിൽ ലിവർപൂൾ താരം മിനമിനോയ്ക്ക് കിട്ടിയ സുവർണ്ണാവസരമാണ് പാഴാക്കി കളഞ്ഞത്. ഗോൾകീപ്പർ ഇല്ലാത്ത പോസ്റ്റിൽ ബോക്സിന് അകത്തു നിന്നും പോസ്റ്റ് ബാറിനു മുകളിലൂടെ അടിച്ച് കളയുകയായിരുന്നു മിനമിനോ.

ഇരു പാദങ്ങളിലായി നടക്കുന്ന എഫ്‌എ കപ്പിന്റെ സെമിഫൈനൽ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ആഴ്സണലിന്റെ തട്ടകത്തിൽ വെച്ച് ലിവർപൂൾ വീണ്ടും ഏറ്റുമുട്ടും. ഈ മത്സരം ലിവർപൂളിന് കൂടുതൽ ബുദ്ധിമുട്ടാകും എന്നുറപ്പാണ്.

മിനമിനോ മത്സരത്തിന്റെ 90 ആം മിനിറ്റിൽ നഷ്ടപ്പെടുത്തിയ അവസരം ഇതാ..
Previous Post Next Post