കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് താരം റോഡ്രിഗോ 100% ഗോൾ ആക്കാനുള്ള സുവർണാവസരം പാഴാക്കി.

ബാഴ്സലോണയ്ക്കെതിരെ നടന്ന എൽക്ലാസിക്കോ മത്സരത്തിലായിരുന്നു ഒരു സുവർണാവസരം താരം 120 ആം മിനിറ്റിൽ പാഴാക്കിയത്. കരീം ബെൻസിമ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ബ്രസീലിയൻ താരം ഗോളി മാത്രം മുന്നിൽ നിൽക്കെ പന്ത് വെളിയിലേക്ക് അടിച്ചു കളയുകയായിരുന്നു.

ഒരുപക്ഷേ ബാഴ്സലോണ ഒരു ഗോൾ അന്ത്യ നിമിഷത്തിൽ മടക്കിയിരുന്നു എങ്കിൽ, ഈ അവസരത്തിന്റെ വില അത്രയ്ക്കും വലുതാകുമായിരുന്നു. റോഡ്രിഗോ ഇതിനെ ഓർത്ത് വലിയ രീതിയിൽ ഖേദിക്കുമായിരുന്നു. എന്നാൽ, റയൽ മാഡ്രിഡ് ബാഴ്സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

റോഡ്രിഗോ നഷ്ടപ്പെടുത്തിയ സുവർണാവസരം:
Rodrygo miss chance 120+1' from rsoccermirrors
Previous Post Next Post