മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ റിയാദ് മെഹ്റസ് അടക്കമുള്ള വമ്പൻ താരങ്ങൾ അണിനിരന്ന അൽജീരിയയെ ഗോൾരഹിത സമനിലയിൽ തളച്ച സിയറ ലിയോണിന്റെ വിജയ ശില്പിയായി ഗോൾകീപ്പർ മാറി.

സിയറ ലിയോൺ ഗോൾകീപ്പർ മുഹമ്മദ് കമാറയാണ് തന്റെ ആദ്യ AFCON ഗെയിമിൽ ഹീറോ ഓഫ് ദി മാച്ചിനുള്ള അവാർഡ് നേടിയ ശേഷം പൊട്ടിക്കരഞ്ഞത്. ആഫ്രിക്കൻ കപ്പിലെ നിലവിലെ ചാമ്പ്യൻമാരായ അൾജീരിയയ്‌ക്കെതിരെ അദ്ദേഹം ഏഴ് സേവുകൾ നടത്തുകയും ഒരു ക്ലീൻ ഷീറ്റ് നിലനിർത്തുകയും വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.

മാൻ ഓഫ് ദ മാച്ച് പുരസ്കാരം നൽകാൻ അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ, പൊട്ടിക്കരഞ്ഞുകൊണ്ട് ആയിരുന്നു അദ്ദേഹം പത്രപ്രവർത്തകർക്കു മുന്നിലെത്തിയത്. തുടർന്ന് മുഹമ്മദ് കാമറ അത് സ്വീകരിക്കുകയും തന്റെ സന്തോഷം കണ്ണീരായി പ്രകടിപ്പിക്കുകയും ചെയ്തു.

ആ ഒരു സംഭവത്തിന്റെ വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ:

മുഹമ്മദ് കമാറ അൽജീരിയക്കെതിരെ നടത്തിയ പ്രകടനം ഇതാ:
Previous Post Next Post