നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരമായ മുഹമ്മദ് ഇർഷാദ് ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഗോൾ നേടി.

കരുത്തന്മാരായ മുംബൈ സിറ്റി എഫ് സിക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിൽക്കുന്ന സമയത്ത് പകരക്കാരനായി വരുകയും സമനില ഗോൾ നേടി ടീമിന് വിജയ തുല്യമായ ഒരു പോയിന്റ് അദ്ദേഹത്തിന് നൽകാൻ കഴിയുകയും ചെയ്തു.

ഗോൾ നേടിയതിനുശേഷം അദ്ദേഹം മലയാളികളുടെ നാടൻ വസ്ത്രമായ മുണ്ട് മടക്കി കുത്തുന്ന സെലിബ്രേഷൻ നടത്തുകയും ചെയ്തു. കരുത്തൻമാരായ മുംബൈ സിറ്റി എഫ് സി ക്കെതിരെ മികച്ച പ്രകടനമായിരുന്നു മുഹമ്മദ് ഇർഷാദ് പകരക്കാരനായി വന്ന ആ ചുരുങ്ങിയ സമയത്തിനുള്ളിൽ കാഴ്ചവച്ചത്.

മുഹമ്മദ് ഇർഷാദ് നേടിയ ഗോൾ കണ്ടുനോക്കൂ: 
Previous Post Next Post