കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഒരു പ്രതിരോധ താരം ഗോൾകീപ്പർ ആയി വരുകയും ഗംഭീര പ്രകടനം നടത്തുകയും ചെയ്ത്, ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു.

പരിക്കുകളും കോവിഡ് അണുബാധകളും കാരണം, കാമറൂണിനെതിരായ അവരുടെ ആഫ്രിക്കൻ കപ്പ്‌ പ്രീ ക്വാർട്ടർ ഫൈനൽ ഗെയിമിൽ ഒരു ഗോൾകീപ്പറെ ഫീൽഡ് ചെയ്യാൻ കൊമോറോസിന് കഴിഞ്ഞില്ല. അത്കൊണ്ട് ഡിഫൻഡർ ചാക്കർ അൽഹാദറിനെ ഗോൾകീപ്പർ ആക്കാൻ ടീം നിർബന്ധിതരായി.

എന്നാൽ അത്ഭുതമെന്നു പറയട്ടെ, അദ്ദേഹം ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. കാമറൂൺ ആക്രമണത്തിന്റെ തുടരെത്തുടരെയുള്ള ഷോട്ടുകൾ അദ്ദേഹം അതി സാഹസികമായി രക്ഷപ്പെടുത്തി.

ആ ഒരു സേവ് നിങ്ങൾ ഒന്ന് കണ്ടുനോക്കൂ..
Previous Post Next Post