കഴിഞ്ഞദിവസം എൽക്ലാസിക്കോയിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു നടന്നത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഴ്സലോണയെ തോൽപിച്ച് റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ പ്രവേശിച്ചു.
ആ മത്സരത്തിൽ റയൽ മാഡ്രിഡിനു വേണ്ടി നിർണായക നിമിഷത്തിൽ ഗോൾ നേടിയ ഫെഡറിക്കോ വാൽവെർഡെ റയൽ മാഡ്രിഡിന്റെ വിജയശിൽപ്പിയായി മാറുകയും ചെയ്തു. മൈതാനത്ത് താരം ജേഴ്സി ഊരി കൊണ്ട് ആഹ്ലാദപ്രകടനം നടത്തിയപ്പോൾ അങ്ങ് വീട്ടിൽ ഫെഡറിക്കോ വാൽവെർഡെയുടെ കാമുകിയായ മിന ബോണിനോ വീട്ടിൽ നിന്നും താൻ ഇട്ട വസ്ത്രമഴിച്ചു കൊണ്ട് ആഹ്ലാദപ്രകടനം നടത്തി.
ഈ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഫാമിലി ഒന്നാകെ ഒത്തൊരുമിച്ച് ഇരുന്ന് കളി കാണുന്ന സിസിടിവി ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
വിന്നിംഗ് ഗോൾ ആഘോഷിക്കുന്ന ഫെഡറിക്കോ വാൽവെർഡെയുടെ കാമുകി മിന ബോണിനോ:
🎥 | Mina Bonino, Federico Valverde's girlfriend celebrating Fede's match-winning goal in the Clásico.
— Real Madrid Info ³⁴ (@RMadridInfo) January 13, 2022
pic.twitter.com/tAUYIHZu1q