സെനഗൽ എന്ന രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് ചിറക് വിരിച്ച് സാദിയോ മാനെ.

ആഫ്രിക്കൻ നേഷൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ സെനഗൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കേപ്പ് വെർഡെയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നു. ആ മത്സരത്തിൽ സൂപ്പർതാരം സാദിയോ മാനെ ടീമിന്റെ രക്ഷകനായി.

മത്സരത്തിന്റെ അമ്പത്തിമൂന്നാം മിനിറ്റിൽ മാരകമായ രീതിയിൽ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്ക് പറ്റി എന്ന് തോന്നിച്ചെങ്കിലും, വീണ്ടും കളി തുടർന്ന താരം ഏകദേശം പത്ത് മിനിറ്റിനുശേഷം സെനഗൽ ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റി.

എന്നാൽ എഴുപതാം മിനിറ്റിൽ മാനെ പകരക്കാരനായി പുറത്തേക്ക് പോയി. തല തമ്മിൽ കൂട്ടിയിടിച്ച താരത്തിന് കൂടുതൽ സ്ട്രെയിൻ കൊടുക്കണ്ട എന്ന് കരുതി ആകാം പരിശീലകൻ പുറത്തേക്ക് വിളിച്ചത്. പരിക്ക് എത്രത്തോളമുണ്ടെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂ.

സാദിയോ മാനെ നേടിയ ഗോൾ:
Previous Post Next Post