കഴിഞ്ഞദിവസം നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ വളരെ നാടകീയമായ സംഭവം അരങ്ങേറുകയുണ്ടായി.

ടുണീഷ്യയും മാലിയും തമ്മിലുള്ള മത്സരത്തിൽ റഫറി 89 മിനിറ്റ് ആയപ്പോൾ തന്നെ ഫൈനൽ വിസിലൂതി. ഇഞ്ചുറി ടൈം നൽകാതെ കളി അവസാനിപ്പിച്ചതിൽ ടുണീഷ്യൻ താരങ്ങളും പരിശീലകൻ മോന്ദർ കെബയറും രോഷാകുലരായി. അവർ വളരെ പരസ്യമായിത്തന്നെ റഫറിക്ക് നേരെ തിരിഞ്ഞു.

ആ ഒരു സംഭവത്തിന്റെ ദൃശ്യം ഇതാ:

പിന്നീട്, 89 മിനിറ്റിനുശേഷം അധികസമയം ഇല്ലാതെ റഫറി കളി അവസാനിപ്പിച്ചപ്പോൾ ആ ഒരു തീരുമാനം തെറ്റാണ് എന്ന് മനസ്സിലാക്കുകയും വീണ്ടും കളി പുനരാരംഭിക്കാൻ തയ്യാറാകുകയും ചെയ്തു. എന്നാൽ ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്ന മാലി മൈതാനത്തേക്ക് എത്തിയെങ്കിലും ടുണീഷ്യൻ ടീം അതിനു മുതിർന്നില്ല.

പിന്നീട് ഗെയിം മാലി ജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്തൊക്കെ പറഞ്ഞാലും റഫറിയുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അബദ്ധമാണ് എന്ന് പറയാതെ വയ്യ. മാലിക്കെതിരെ ടുണീഷ്യൻ ടീം ശക്തമായി തിരിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു ഈയൊരു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

വീണ്ടും കളി നടത്താനുള്ള തീരുമാനം; വീഡിയോ ദൃശ്യം:
Previous Post Next Post