ലാ ലിഗ മത്സരത്തിൽ കഴിഞ്ഞ ദിവസം മല്ലോർക്കയ്‌ക്കെതിരെ നിർണായക സേവ് നടത്തി ബാഴ്സ ഗോൾകീപ്പർ ടെർ സ്റ്റെഗൻ.

90 മിനിറ്റ് അവസാനിച്ച് 4 മിനിറ്റ് ഇൻജുറി ടൈം നൽകിയപ്പോൾ, തൊണ്ണൂറ്റി രണ്ടാം മിനിട്ടിലായിരുന്നു എതിരാളികളുടെ ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് നെഞ്ചുംവിരിച്ച് കൊണ്ട് ബാഴ്സലോണ ഗോൾകീപ്പറായ ടെർ സ്റ്റെഗൻ തടുത്തിട്ടത്.

 മല്ലോർക്കയ്ക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല, പക്ഷേ ഇഞ്ചുറി ടൈമിൽ അവർക്ക് ഒരവസരം ലഭിച്ചു. ഒരു മികച്ച വോളി ഷോട്ട് എടുത്തപ്പോൾ അത് ടെർ സ്റ്റെഗൻ തന്റെ കൈകൊണ്ട് ഒരു മികച്ച റിഫ്ലെക്സ് സേവ് നടത്തി ബാഴ്സയുടെ രക്ഷകനായി. ഈ സേവിലൂടെ സ്റ്റീഗൻ ബാഴ്‌സയ്ക്ക് അദ്ദേഹം വിലപ്പെട്ട മൂന്ന് പോയിന്റും ലീഗിലെ സ്ഥാനക്കയറ്റവും നൽകി. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബാഴ്സലോണ.

ടെർ സ്റ്റെഗന്റെ അത്ഭുത രക്ഷപ്പെടുത്തൽ:
Previous Post Next Post