വിനീഷ്യസ് മനസ്സറിഞ്ഞു മൈതാനത്ത് കളിച്ചു; റയൽ മാഡ്രിഡ്‌ സമനില നേടി.

മത്സരം തോൽക്കും എന്ന് കരുതിയപ്പോൾ അതിസാഹസികമായ രീതിയിൽ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിൽ മറ്റൊരു ബ്രസീലിയൻ താരമായ മിലിറ്റാവോ ലക്ഷ്യം കണ്ടപ്പോൾ ആരാധക ഹൃദയം കോരിത്തരിച്ചു.

മത്സരം ഇഞ്ച്വറി ടൈമിൽ 1-2 എന്ന സ്കോറിൽ പുനരാരംഭിക്കുമ്പോൾ വിജയം എൽച്ചെ സ്വന്തമാക്കുമെന്ന് കരുതിയപ്പോൾ, ആ കരുതിയവർക്ക് തെറ്റി. വിനീഷ്യസ് ജൂനിയർ പന്തുമായി ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്നു. ആ പന്ത് മനോഹരമായ രീതിയിൽ ക്രോസ് ചെയ്യുകയും പ്രതിരോധ താരമായ മിലിറ്റാവോ അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.

ഇൻജുറി ടൈമിൽ നേടിയ നിർണായകമായ ഗോൾ കണ്ടു നോക്കൂ..
Previous Post Next Post