ഈയൊരു ഷോട്ട് ഗോൾ ആയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു മലയാളി ഫുട്ബോൾ പ്രേമികളും ഉണ്ടാവുകയില്ല.

മുംബൈ സിറ്റി എഫ് സിയോട് ഒരു ഗോളിന് പിന്നിട്ടു നിൽക്കുന്ന സമയത്ത് മലയാളി താരമായ വി പി സുഹൈർ തൊടുത്ത ഒരു ഷോട്ട് ഗോൾകീപ്പറെ മറികടന്നു എങ്കിലും പോസ്റ്റ് ബാർ വിലങ്ങുതടിയായി.

മലയാളി താരത്തിന്റെ മികച്ച ഒരു ചിപ്പിങ് ഷോട്ട് ഗോൾ ആയി എന്ന് കരുതിയെങ്കിലും, പന്ത് പോസ്റ്റ് ബാറിൽ തട്ടി തെറിച്ചു. ആ ഒരു സമയത്ത് കളി കണ്ട മലയാളി ഫുട്ബോൾ പ്രേമികൾ തലക്ക് കൈ വെച്ചു പോയിട്ടുണ്ടാകണം. അത്രയ്ക്കും മികച്ച രീതിയിൽ ആയിരുന്നു അദ്ദേഹം പന്തിനെ തഴുകി വിട്ടത്. അതിനുപിന്നാലെ മാർസെലീഞ്ഞോയുടെ ഒരു ഷോട്ടും പോസ്റ്റ് ബാറിൽ തട്ടി തെറിച്ചു.

ഗോളെന്നുറപ്പിച്ച സുഹൈറിന്റെയും മാർസെലീഞ്ഞോയുടെയും ഷോട്ട് പോസ്റ്റ്‌ ബാർ വിലങ്ങുതടിയാകുന്ന കാഴ്ച:
Previous Post Next Post