ആഫ്രിക്കൻ കപ്പ് ഫൈനലിൽ ഇന്ന് കലാശപ്പോരാട്ടം.

ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഇന്ന് ഈജിപ്തും സെനഗലും ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ വരുന്നു. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം ആരംഭിക്കുന്നത്.

ഇന്നത്തെ മത്സരത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ, ഉറ്റ കൂട്ടുകാരായ മുഹമ്മദ് സലായും സാദിയോ മാനെയും ഇന്ന് നേർക്കുനേർ വരുന്നു എന്നതാണ്. ക്ലബ്ബ് ഫുട്ബോളിൽ ലിവർപൂളിന് വേണ്ടി ഇരുവരും ഗോളടിച്ചു കൂട്ടുമ്പോൾ രാജ്യത്തിനുവേണ്ടി ഒരു ട്രോഫി എന്ന സ്വപ്നം നേടിയെടുക്കാൻ രണ്ടുപേരും ഇന്ന് കച്ചകെട്ടി ഇറങ്ങുന്നു.

മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവായി കാണാം..
Previous Post Next Post