ആസ്റ്റൺ വില്ലക്കെതിരെ ന്യൂകാസിൽ യുണൈറ്റഡ് താരമായ ട്രിപ്പിയർ നേടിയ സുന്ദരമായ ഫ്രീകിക്ക് ഗോൾ ആരാധകരുടെ മനം കവർന്നു.

ഫിലിപ്പ് കുട്ടീഞ്ഞോ അണിനിരന്ന ആസ്റ്റൺ വില്ലക്കെതിരെയാണ് മുൻ അത്‌ലറ്റികോ മാഡ്രിഡ് താരം കൂടിയായ ട്രിപ്പിയർ സുന്ദരമായ പവർഫുൾ ഫ്രീകിക്ക് ഗോൾ നേടിയത്.

താരത്തിന്റെ ഒരൊറ്റ ഗോൾ മികവിലാണ് ന്യൂകാസിൽ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലക്കെതിരെ വിജയം നേടിയത്. ഈ ജനുവരി ട്രാൻസ്ഫറിൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ന്യൂകാസിലിൽ എത്തിയ താരം മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

താരം നേടിയ ഫ്രീകിക്ക് ഗോൾ ഇതാ:
Previous Post Next Post