ഇറ്റാലിയൻ ലീഗിൽ ഏതുവിധേനയും കിരീടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എസി മിലാൻ.

അതിനു വേണ്ടിയുള്ള പരിശ്രമം അവർ തുടക്കം മുതലേ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ 25 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ എസി മിലാനാണ് സീരി എയിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

ഞായറാഴ്ച സാംപ്ഡോറിയക്കെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് എസി മിലാൻ വിജയിക്കുകയും ചെയ്തു. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ലീയോയാണ് ഗോൾ നേടിയത്. അതിന് വഴിവെച്ചത് ഗോൾകീപ്പറും. അതിസുന്ദരമായ നെടുനീളൻ പാസിൽ നിന്നും ആയിരുന്നു അദ്ദേഹം ഗോൾ നേടിയത്.

ലീയോ നേടിയ ഗോളിന് വഴിവെച്ച ഗോൾ കീപ്പറുടെ അസിസ്റ്റ്:
Previous Post Next Post