എഫ്സി ബാഴ്സലോണയെ ഈ സീസണിൽ പലതവണ രക്ഷിച്ച താരമാണ് നെതർലാൻഡ് കാരനായ ലുക്ക് ഡി ജോങ്.

ഇന്നലെ നടന്ന ബാഴ്സലോണ ഡെർബിയിൽ എസ്പാന്യോളിനെതിരെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബാഴ്സലോണ തോൽക്കും എന്ന് തോന്നിച്ച മത്സരത്തിന്റെ അന്ത്യ നിമിഷത്തിൽ സമനില ഗോൾ നേടി കൊണ്ട് വിജയ തുല്യമായ ഡ്രോ നേടി കൊടുക്കാൻ നെതർലാൻഡ് കാരന് കഴിഞ്ഞു.

മത്സരത്തിന്റെ 88 ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങുകയും 96 ആം മിനിറ്റിൽ ഗോൾ നേടുകയും ചെയ്തു കൊണ്ട് കളിയിലെ ഹീറോ ആകാൻ ഇന്നലെ ലൂക്ക് ഡി ൽ ജോങിന് കഴിഞ്ഞു. അദാമ ട്രയോറയാണ് ഗോളിന് വഴിവെച്ച പാസ് നൽകിയത്.

ആ മനോഹര ഗോൾ ഇതാ..
Previous Post Next Post