ബാഴ്സലോണ ക്ലബ്ബിനെ ഇത്രയധികം നെഞ്ചിലേറ്റി സ്നേഹിച്ച മറ്റൊരു താരം ഒരു പക്ഷേ ഉണ്ടായേക്കില്ല.

അത്രത്തോളം ഡാനി ആൽവേസ് ബാഴ്സലോണ ക്ലബ്ബിനെ സ്നേഹിക്കുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ നടന്ന സംഭവം.

അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് വേണ്ടി ഡാനി ആൽവേസ് ഗോൾ നേടിയതിനു ശേഷം ടീം അംഗങ്ങളോടൊപ്പം ആഘോഷം നടത്തുന്നതിനിടെ അറിയാതെ ബാഴ്സലോണ ക്ലബ്ബിന്റെ ലോഗോയിൽ ചവിട്ടി പോവുകയും, ഉടൻ തന്നെ ക്ലബ്ബിനോടുള്ള ആദരസൂചകമായി അദ്ദേഹം ചവിട്ടിയതിൽ നിന്നും പിൻമാറുകയും ചെയ്തു. ഈയൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

ബാഴ്സലോണ ക്ലബ്ബിനോടുള്ള ഡാനി ആൽവേസിന്റെ സ്നേഹം കാണിക്കുന്ന വീഡിയോ ദൃശ്യം ഇതാ :
Previous Post Next Post