മാഞ്ചസ്റ്റർ യുണൈറ്റഡ് പല മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങേണ്ടതായിരുന്നു, എന്നാൽ അതിൽ നിന്നെല്ലാം പലതവണ രക്ഷിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആയിരുന്നു.

ഡേവിഡ് ഡി ഗിയ ഇന്നലെ നടന്ന മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ അതിസാഹസികമായ രീതിയിൽ രക്ഷപ്പെടുത്തൽ നടത്തി ടീമിനെ രക്ഷിച്ചു. ഗോളെന്നുറപ്പിച്ച സതാംപ്ടന്റെ ഒരു ഷോട്ട് വായുവിൽ ഉയർന്നു ചാടി കൈപ്പിടിയിലൊതുക്കി കൊണ്ട് ഗോൾ ആക്കാതെ കാത്തു.

ആ ഒരു പന്ത് ഗോൾ ആയിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. എന്തായാലും ഡി ഗിയ ടീമിന്റെ രക്ഷകരായി എന്ന് തന്നെ പറയേണ്ടി വരും.

ഡി ഗിയ നടത്തിയ മാസ്മരിക രക്ഷപ്പെടുത്തൽ ഇതാ..
Previous Post Next Post