ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂര് എഫ് സിയെ നേരിടുന്നു.
ഇന്ത്യൻ സമയം രാത്രി 7:30 നാണ് മത്സരം ആരംഭിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ ജംഷഡ്പൂര് എഫ്സിക്കെതിരെ വിജയിക്കാൻ ആയാൽ ലീഗിൽ മുന്നിലെത്താനുള്ള സുവർണാവസരമാണ്.
കഴിഞ്ഞ മത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെ നേരിടുന്നത്. ലീഗിൽ ഏറ്റവും കുറവ് തോൽവി ഏറ്റുവാങ്ങിയ ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. ആ ഒരു ആത്മവിശ്വാസവും കൂടിയാകുമ്പോൾ എതിരാളികൾ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ ഭയക്കും എന്നതിൽ യാതൊരു തർക്കവുമില്ല.
മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽഫോണിൽ മലയാളം കമന്ററിയോടെ ലൈവ് ആയി കാണാം..