കഴിഞ്ഞദിവസം വെസ്റ്റ് ഹാം ഫുട്ബോൾ താരം കുർട്ട് സൂമ തന്റെ പൂച്ചയെ ചവിട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വളരെയധികം വൈറലായിരുന്നു.

ഈയൊരു പ്രവർത്തിക്ക് ശേഷം താരത്തിനെതിരെ വളരെയധികം പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇപ്പോൾ പുറത്തേക്ക് വരുന്ന വാർത്ത അനുസരിച്ച് രണ്ടാഴ്ചത്തെ വേതനമായ £250,000 രൂപ പിഴ ചുമത്തി. ഇത് രണ്ടരക്കോടിയോളം ഇന്ത്യൻ രൂപ വരും എന്ന് ഓർക്കുക.

അത് മാത്രമല്ല, കുർട്ട് സൂമ തന്റെ പൂച്ചകളിലൊന്നിനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളെ തുടർന്ന് അഡിഡാസ് കുർട്ട് സൗമയുമായുള്ള സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിച്ചു.

താരം നൽകുന്ന പിഴ എല്ലാ മൃഗങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും എന്നാണ് സ്കൈ സ്പോർട്സ് അടക്കമുള്ള ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വെസ്റ്റ് ഹാം താരം കുർട്ട് സൂമ തന്റെ പൂച്ചയെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ:
Previous Post Next Post