കഴിഞ്ഞദിവസം നടന്ന ലാലിഗ മത്സരത്തിൽ എസ്പാന്യോളിനെതിരെ ബാഴ്സലോണ താരമായ പിക്വയ്ക്ക് റെഡ് കാർഡ് ലഭിച്ചിരുന്നു.

ബാഴ്സലോണ താരമായ പിക്വയെ കൂടാതെ എതിർ ടീം താരമായ നിക്കോളാസിനും ചുവപ്പുകാർഡ് ലഭിക്കുകയുണ്ടായി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു ഈയൊരു നാടകീയ സംഭവം അരങ്ങേറിയത്.

ബാഴ്സലോണ പ്രതിരോധ താരത്തെ പന്ത് ഇല്ലാതെ തന്നെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ശേഷമായിരുന്നു ഈയൊരു സംഭവം അരങ്ങേറിയത്. പിക്വയെ ഫൗൾ ചെയ്തതിന് നിക്കോളാസിന് ആദ്യം മഞ്ഞ കാർഡ് നൽകി, പിന്നീട് ഇരു താരങ്ങളും നേർക്കുനേർ വരുകയും, കയ്യാങ്കളിയുടെ വക്കിൽ എത്തുകയും ചെയ്തു.

ആ ഒരു സംഭവത്തിനായിരുന്നു റെഡ് കാർഡ് നൽകിയത്. വീഡിയോ ഇതാ..
Previous Post Next Post