ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി സാൻജോ നേടിയ ഗോൾ അതിമനോഹരമായിരുന്നു.
താരം ഒരു ടാപ്പിങ്ങിലൂടെ ആയിരുന്നു ഗോൾ നേടിയത് എങ്കിലും ആ ഗോൾ വന്ന വഴി അതിസുന്ദരമായിരുന്നു എന്ന് പറയാതെ വയ്യ. താരത്തിന്റെ ഗോൾ മികവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിജയിക്കും എന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.
മധ്യനിരയിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് നൽകിയ നെടുനീളൻ ത്രൂ ബോൾ സ്വീകരിച്ച് റാഷ്ഫോർഡ് മുന്നോട്ട് കയറുകയും, സെക്കൻഡുകൾ കൊണ്ട് ബോക്സിന് അകത്തേക്ക് കയറിയ റാശ്ഫോർഡ് വളരെ മനോഹരമായ രീതിയിൽ സാൻജോയ്ക്ക് പന്ത് നൽകുകയും സാൻജോ അത് ഗോളാക്കി മാറ്റുകയും ചെയ്തു.
ആ ഒരു ഗോളിന്റെ വീഡിയോ ഇതാ..
🔴 @Sanchooo10 with his first Old Trafford #PL goal. #MUFC | #MUNSOU pic.twitter.com/EjtnmrUQ1W
— Manchester United (@ManUtd) February 12, 2022