നിരവധി അവസരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണെതിരെ ലഭിച്ചത്.
എന്നാൽ, അതൊന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. യഥാർത്ഥത്തിൽ പറയുകയാണെങ്കിൽ, ഗോൾ നേടാൻ വിട്ടില്ല എന്ന് പറയുന്നതായിരിക്കും ഉചിതം.
സതാംപ്ടൺ ഗോൾകീപ്പറായ ഫോർസ്റ്റർ അതിഗംഭീരമായ നിരവധി രക്ഷപ്പെടുത്തലുകളാണ് നടത്തിയത്. അതിൽ എടുത്തു പറയേണ്ടത്, 90+3 ആം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനായ ഹാരി മക്വയറിന്റെ 100% ഗോളെന്നുറപ്പിച്ച ഹെഡ് അതിസാഹസികമായ രീതിയിൽ തട്ടിയകറ്റിയതാണ്.
ആ ഒരു രക്ഷപ്പെടുത്തലിന്റെ വീഡിയോ ഇതാ:
ഈയൊരു വീഡിയോയുടെ 1:21 മിനിറ്റിൽ ആ ഒരു രക്ഷപ്പെടുത്തൽ നിങ്ങൾക്ക് കാണാം..