കഴിഞ്ഞദിവസം ബാഴ്സലോണക്കെതിരെ ഗോൾ നേടിയതിനുശേഷം എസ്പാന്യോൾ താരം സെർജി ഡാർഡർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തി.

ക്രിസ്ത്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ കളിക്കുന്ന സമയത്ത് ബാഴ്സലോണക്കെതിരെ ഗോൾ നേടിയാലാണ് ഏറ്റവും ആവേശത്തിൽ ഈയൊരു "suuuiii''സെലിബ്രേഷൻ നടത്താറുള്ളത്.

ഈയൊരു സെലിബ്രേഷൻ ആണ് ബാഴ്സലോണക്കെതിരെ ബാഴ്സലോണ ഡെർബിയിൽ ഗോൾ നേടിയതിനുശേഷം സെർജി ഡാർഡർ നടത്തിയത്. ബോക്സിന് പുറത്തുനിന്നും അതിസുന്ദരമായ ഗോളായിരുന്നു അദ്ദേഹം കഴിഞ്ഞദിവസം നേടിയത് എന്ന പ്രത്യേകത കൂടിയുണ്ട്. അത് ഈയൊരു സെലിബ്രേഷന്റെ മാറ്റ് കൂട്ടുന്നു.

ഗോൾ നേടിയതിനുശേഷം ക്രിസ്ത്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ അനുകരിക്കുന്നത് കണ്ടോ:
Previous Post Next Post