പകരക്കാരനായി ഇറങ്ങിയ വെറും എട്ടു മിനിട്ടുകൾക്കുള്ളിൽ ഗോൾ നേടി ബാഴ്സലോണയുടെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി.
ആദ്യ പകുതി സമനിലയിൽ പിരിഞ്ഞതോടെയാണ് സാവി റോബർട്ട് ലെവൻഡോസ്കിയെ മൈതാനത്തേക്ക് ഇറക്കിയത്. ഇന്നത്തെ മത്സരത്തിൽ താരത്തിന് വിശ്രമം കൊടുത്തതായിരുന്നു. എന്നാൽ മൂന്ന് പോയിന്റ് നേടുക എന്നത് നിർബന്ധം ആയതുകൊണ്ടാണ് താരത്തെ ഇറക്കിയത്.
അതിന് ഫലം ലഭിക്കുകയും ചെയ്തു. വെറും എട്ടു മിനുട്ടുകൾ പിന്നിടുമ്പോഴേക്കും താരം ബാഴ്സലോണയെ മുന്നിലെത്തിച്ചു.
റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോൾ ഇതാ:
— FOOTBALL LOKAM (@footballlokam_) September 10, 2022
Lewandowski slides in to scores his 6th goal in five La Liga matches
— FootballJOE (@FootballJOE) September 10, 2022
What a summer signing he is proving to be👊 pic.twitter.com/AnonhZmwOV