ബാഴ്സലോണയുടെ മുന്നേറ്റ നിരയുടെ ഗംഭീര പ്രകടനം തുടരുന്നു.

ബാഴ്സലോണയിൽ ലെവൻഡോസ്‌കിയും ഡംബലയും റാഫീഞ്ഞയും തമ്മിലുള്ള കൂട്ടുകെട്ട് കൂടുതൽ കരുത്തുറ്റതായി മാറി കഴിഞ്ഞിരിക്കുന്നു. എതിരാളികളുടെ പേടിസ്വപ്നമായി ഇവർ മാറിയതോടെ ഗോളുകളുടെ എണ്ണവും കൂടാൻ തുടങ്ങി.

സെവിയ്യക്കെതിരെ നടന്ന മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിറ്റിൽ ഡംബലെ മധ്യനിരയിൽ നിന്നും പന്തുമായി മുന്നേറുകയും ആ പന്ത് ഉടൻ ലെവൻഡോസ്‌കിക്ക് നൽകുകയും അദ്ദേഹമത് മനോഹരമായ രീതിയിൽ ചിപ്പിങ് ഗോൾ നേടാൻ ശ്രമിക്കുകയും അതിൽ നിന്നും ലഭിച്ച അവസരം റാഫീഞ്ഞ ഗോളാക്കി മാറ്റുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ മൂവർ സംഘം നടത്തിയ മികച്ച കൂട്ടുകെട്ടിൽ പിറന്ന ഗോൾ.

ബാഴ്സാലോണ നേടിയ ആദ്യ ഗോൾ ഇതാ:
Previous Post Next Post