മത്സരത്തിന്റെ 36 ആം മിനിറ്റിൽ ഗോൾകീപ്പറയടക്കം കബളിപ്പിച്ചുകൊണ്ട് എയ്ഞ്ചൽ ഡി മരിയയുടെ സൂപ്പർ ഗോൾ.

തന്റെ ആദ്യ ഗോൾ മനോഹരമായ ബുള്ളറ്റ് കണക്കെയുള്ള വോളിയിലൂടെയാണ് എങ്കിൽ രണ്ടാം ഗോൾ എതിരാളികളെ കബളിപ്പിച്ചുകൊണ്ട് നേടിയ സുന്ദരമായ ഗോൾ ആയിരുന്നു.

നാല് യുഎഇ താരങ്ങളെയാണ് എയ്ഞ്ചൽ ഡി മരിയ ഒറ്റയടിക്ക് കബളിപ്പിച്ചുകൊണ്ട് മുന്നേറിയത്. ഈ ലോകകപ്പിൽ എയ്ഞ്ചലിന്റെ ഭാഗത്തുനിന്നും ആരാധകർക്ക് കൂടുതൽ പ്രതീക്ഷിക്കാം.

എയ്ഞ്ചൽ ഡി മരിയ നേടിയ രണ്ടാം ഗോൾ ഇതാ:
Previous Post Next Post