കഴിഞ്ഞ ദിവസം ലയണൽ മെസ്സി കിലിയൻ എംബാപ്പെക്ക് ഗോളടിക്കാൻ നൽകിയ അസിസ്റ്റിന് സമാനമായ രീതിയിൽ ഗോളടിക്കാൻ അവസരം ഒരുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.
യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റിന് വേണ്ടി ഇന്നത്തെ വിജയ ഗോളിന് അവസരം ഒരുക്കിയത് ക്രിസ്ത്യാനോ റൊണാൾഡോ ആയിരുന്നു. അലജാൻഡ്രോ ഗാർനാച്ചോയ്ക്ക് ഗോളടിക്കാൻ വേണ്ടിയാണ് റൊണാൾഡോ അസിസ്റ്റ് നൽകിയത്.
ഈ യുവ താരത്തിന്റെ സീനിയർ ടീമിൽ ക്ലബ്ബിനു വേണ്ടിയുള്ള ആദ്യ ഗോളും കൂടിയാണ് ഇത്. താരത്തിന്റെ ഇഷ്ട താരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ കാലിൽ നിന്ന് തന്നെ തനിക്ക് ഗോൾ നേടാൻ അവസരം ലഭിച്ചതിൽ താരം അതിയായ സന്തോഷത്തിലാണ്. ഗോൾ നേടിയതിനു ശേഷം റൊണാൾഡോയുടെ സെലിബ്രേഷനും താരം അനുകരിച്ചു.
അലജാൻഡ്രോ ഗാർനാച്ചോ നേടിയ ഗോൾ ഇതാ:
— FOOTBALL LOKAM (@footballlokam_) November 3, 2022