അഞ്ച് സ്ട്രാസ്ബർഗ് താരങ്ങളെ കബളിപ്പിച്ച് ലയണൽ മെസ്സി ഗോളടിക്കാൻ നൽകിയ പാസ് പുറത്തടിച്ച് കളഞ്ഞ് എംബാപ്പെ.

യുവതാരങ്ങളായ അഞ്ച് പേരെ മധ്യനിരയിൽ നിന്നും ഓടി തോൽപ്പിച്ചായിരുന്നു ലയണൽ മെസ്സി എംബാപ്പെയ്ക്ക് ഗോൾകീപ്പർ മാത്രം ഉള്ള പോസ്റ്റിൽ ഗോളടിക്കാൻ അവസരം ഒരുക്കിയത്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ എംബാപ്പെ അത് പുറത്തേക്ക് അടിച്ചു കളഞ്ഞു.

ഇത് ഗോളായിരുന്നുവെങ്കിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച അസിസ്റ്റായി ഇതു മാറുമായിരുന്നു. എന്തിരുന്നാലും പിഎസ്ജി ഈ വർഷത്തെ ലീഗ് വൺ ചാമ്പ്യന്മാരായി.

ലയണൽ മെസ്സി നൽകിയ പാസ് എംബാപ്പെ ചെയ്തത് കണ്ടോ:
Previous Post Next Post