അർജന്റീനയിൽ വച്ച് നടന്ന കോപ്പ ലിബർട്ടഡോറസ് മത്സരത്തിനിടെ വളരെ ഞെട്ടിക്കുന്ന സംഭവം നടന്നു.

അർജന്റീനിയസ് ജൂനിയേഴ്സും ഫ്ലമിനെൻസും തമ്മിൽ നടന്ന മത്സരത്തിനിടെ ആയിരുന്നു ഗുരുതരമായ രീതിയിൽ മാർസെലോ കാരണം പരിക്ക് പറ്റുന്നത്.

ഫ്ലമിനെൻസ്‌ താരം മാർസെലോയുടെ ഡ്രിബിളിൽ അർജന്റീനിയസ് ജൂനിയേഴ്സ് താരം ലൂസിയാനോ സാഞ്ചസിന്റെ കരിയർ തന്നെ അവതാളത്തിലാവുന്ന പരിക്ക് ഉണ്ടായി.

ലൂസിയാനോ സാഞ്ചസിന്റെ കാലിൽ മാർസെലോ ചവിട്ടിയപ്പോൾ താരത്തിന്റെ കാല് ഒടിഞ്ഞു പോയി. ഉടൻതന്നെ താരത്തെആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മാർസെലോയ്ക്ക് റഫറി റെഡ് കാർഡ് നൽകുകയും ചെയ്തു. മനപ്പൂർവമല്ലാത്ത ഫൗൾ ആയതുകൊണ്ട് തന്നെ മാർസെലോ കരഞ്ഞു കൊണ്ടാണ് മൈതാനം വിട്ടത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ലൂസിയാനോ സാഞ്ചസിന്റെ കാല് ഒടിയുന്ന വീഡിയോ ഇതാ:
Previous Post Next Post